ദോഹ: ലോക ബാസ്ക്കറ്റ് ബോൾ ചരിത്രവും ഖത്തറിന്റെ കായിക പാരമ്പര്യവും വിളിച്ചോതി 'ബിയോണ്ട് ദി കോർട്ട്: ദ ഹിസ്റ്ററി ആൻഡ് ഗ്ലോബൽ ലെഗസി ഓഫ് ബാസ്ക്കറ്റ് ബോൾ' എന്ന പേരിൽ കത്താറയിൽ പുതിയ പ്രദർശനത്തിന് തുടക്കമായി. ഖത്തർ നാഷണൽ ആർക്കൈവ്സ് (NAQ), അന്താരാഷ്ട്ര ബാസ്ക്കറ്റ് ബോൾ ഫെഡറേഷൻ (FIBA) ഫൗണ്ടേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പ്രദർശനം കത്താറയിലെ ബിൽഡിംഗ് 46-ലാണ് ഒരുക്കിയിരിക്കുന്നത്.
2027-ൽ ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിബ ബാസ്ക്കറ്റ് ബോൾ ലോകകപ്പി മുന്നോടിയായാണ് ഈ പ്രദർശനം ഒരുക്കിയിരിക്കുന്നത്. ......
പാരിസ്: ഖത്തറും ഫ്രാൻസും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സുരക്ഷാ മേഖലയിലെ സഹകരണവും കൂടുതൽ ശക്തമാക്കാൻ ധാരണ. ഖത്തർ ആഭ്യന്തര മന്ത്രിയും ലേഖ്വിയ (Lekhwiya) കമാൻഡറുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽ ഥാനി ഫ്രഞ്ച് ആഭ്യന്തര മന്ത്രി ലോറൻ്റ് നൂനെസുമായി (Laurent Nuñez) പാരിസിൽ കൂടിക്കാഴ്ച നടത്തി.
ഫ്രാൻസ് സന്ദർശനത്തിന്റെ ഭാഗമായി നടന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധവും സുരക്ഷാ മേഖലയിലെ പങ്കാളിത്തവും വിലയിരുത്തി. ......
ദോഹ: ഖത്തറിലെ പൊതുജനാരോഗ്യ മേഖലയിൽ രോഗികൾക്കുള്ള വിദഗ്ദ്ധ ചികിത്സയും സേവനങ്ങളും കൂടുതൽ വേഗത്തിലാക്കാൻ ലക്ഷ്യമിട്ട് ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC). ചികിത്സയ്ക്കായുള്ള കാത്തിരിപ്പ് സമയം ഗണ്യമായി കുറയ്ക്കാൻ വൈകുന്നേരങ്ങളിലെ സ്പെഷ്യാലിറ്റി ക്ലിനിക്കുകളും സ്വകാര്യ മേഖലയുമായുള്ള സഹകരണവും വഴി സാധിച്ചതായി ഹമദ് മെഡിക്കൽ കോർപ്പറേഷൻ ഡയറക്ടർ ജനറൽ മുഹമ്മദ് ബിൻ ഖലീഫ അൽ സുവൈദി വ്യക്തമാക്കി. ......
ദോഹ: റിയൽ എസ്റ്റേറ്റ് കോഡിംഗ് (Real Estate Coding) അഥവാ ടോക്കണൈസേഷൻ നടപ്പിലാക്കുന്നതിലൂടെ കുറഞ്ഞ മൂലധനമുള്ള സാധാരണക്കാർക്കും റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് കടന്നുവരാൻ വഴിയൊരുങ്ങുമെന്ന് പ്രമുഖ റിയൽ എസ്റ്റേറ്റ് വിദഗ്ദ്ധനും മൂല്യനിർണ്ണയക്കാരനുമായ ഡോ. നായിഫ് മുഹമ്മദ് അൽ-ദോസരി വ്യക്തമാക്കി.പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ നിരീക്ഷണം പങ്കുവെച്ചത്.പരമ്പരാഗതമായി വൻകിട നിക്ഷേപകർക്ക് മാത്രം സാധ്യമായിരുന്ന റിയൽ എസ്റ്റേറ്റ് വിപണിയിലേക്ക്, ഇനി കുറഞ്ഞ മൂലധനമുള്ള പ്രാദേശിക-വിദേശ നിക്ഷേപകർക്കും എളുപ്പത്തിൽ കടന്നുവരാൻ ഇതിലൂടെ സാധിക്കും.
ഇത്തരം പങ്കാളിത്ത നിക്ഷേപങ്ങൾക്ക് നിയമപരമായ പരിരക്ഷ ഉറപ്പുനൽകുന്നുണ്ട്. ......
ദോഹ: ഖത്തർ ദ്വാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ നെറ്റ്വർക്കായ 'ഇസ്ലാം വെബ്' (islamweb.net) 2026-ന്റെ ആദ്യ പകുതിയിൽ മിന്നുന്ന ഡിജിറ്റൽ വളർച്ച കൈവരിച്ചു. വിശ്വസനീയമായ ബഹുഭാഷാ ഇസ്ലാമിക വിജ്ഞാന ഉള്ളടക്കങ്ങൾ നൽകുന്ന ലോകോത്തര ഡിജിറ്റൽ പ്ലാറ്റ്ഫോം എന്ന നിലയിൽ ഇസ്ലാം വെബ് തങ്ങളുടെ സാന്നിധ്യം കൂടുതൽ കരുത്തുറ്റതാക്കി.ആദ്യ ആറുമാസത്തിനിടെ ഉപയോക്താക്കളുടെ (Users) എണ്ണം 146 മില്യൺ (14.6 കോടി) കടന്നു. ......
ദോഹ: വ്യക്തിഗത റിക്രൂട്ട്മെന്റുകൾക്ക് കീഴിലുള്ള തൊഴിലാളികൾക്ക് തൊഴിലുടമയെ മാറുന്നതിനുള്ള (Change of Employer) അപേക്ഷകൾ ഇനി 'മെട്രാഷ്' (Metrash) ആപ്പ് വഴി എളുപ്പത്തിൽ സമർപ്പിക്കാമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മുൻ സ്പോൺസറുടെ അനുമതി ലഭിച്ച ശേഷം പൂർണ്ണമായും ഡിജിറ്റലായി ഈ സേവനം പ്രയോജനപ്പെടുത്താം.
മെട്രാഷ് ആപ്പ് തുറന്ന് ഹോം പേജിലെ 'Residences' എന്ന വിഭാഗം തിരഞ്ഞെടുക്കുക. ......
ദോഹ:ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി ടെഹ്റാനിൽ ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി.
മേഖലയിലെ നിലവിലെ സാഹചര്യങ്ങളും അവ സുരക്ഷയിലും സ്ഥിരതയിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളുമാണ് കൂടിക്കാഴ്ചയിൽ പ്രധാനമായും ചർച്ചയായത്. ......
ദോഹ:കോംഗോ റിപ്പബ്ലിക്കിൽ (ഡി.ആർ.സി) വെടിനിർത്തൽ നിരീക്ഷണത്തിന്റെ ഭാഗമായുള്ള ആദ്യ ഫീൽഡ് പരിശോധനാ ദൗത്യത്തെ ഖത്തർ ഔദ്യോഗികമായി സ്വാഗതം ചെയ്തു. കിഴക്കൻ കോംഗോയിലെ മിനെംബ്വെ മേഖലയിലാണ് 'എൻലാർജ്ഡ് ജോയിന്റ് വെരിഫിക്കേഷൻ മെക്കാനിസം പ്ലസ്' (+EJVM) ദൗത്യം നടന്നത്. ......
ദോഹ:ഡിജിറ്റൽ കളിമുറ്റങ്ങളിൽ വീണ്ടും തന്ത്രങ്ങളുടെയും വേഗതയുടെയും പോരാട്ടച്ചൂടുയരുന്നു. ഖത്തറിലെ പ്രമുഖ ഈസ്പോർട്സ് ചാമ്പ്യൻഷിപ്പായ വിർചുവോസിറ്റി ബാറ്റിൽ ഗ്രൗണ്ട് (VBG) ഖത്തർ 2026-ന്റെ രണ്ടാം പതിപ്പ് സെപ്റ്റംബർ 1 മുതൽ 30 വരെ ദോഹ ഫെസ്റ്റിവൽ സിറ്റിയിലെ വിർചുവോസിറ്റിയിൽ വച്ച് നടക്കുമെന്ന് ഖത്തർ കലണ്ടർ അറിയിച്ചു. ......